കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മരണം: ലോക്‌സഭയില്‍ അടിയന്തര പ്രമേയം ഉന്നയിച്ച് ഹൈബി ഈഡന്‍ എം പി

ഡല്‍ഹി ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഈ സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടത്താനും ആവശ്യപ്പെട്ടു.

അതോടൊപ്പം, പഠന കേന്ദ്രങ്ങളില്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള കര്‍ശന നടപടികള്‍ എടുക്കാനും ഹൈബി ഈഡന്‍ എം.പി. ആവശ്യപെട്ടു. വിദ്യാര്‍ത്ഥികള്‍ മരിച്ച സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണന്‍ എംപിയും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

അതേസമയം, കോച്ചിങ് മേഖലയിലെ ക്രമക്കേടുകളെപ്പറ്റി സമഗ്രമായ ചര്‍ച്ച വേണം എന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *