വടക്കുപടിഞ്ഞാറൻ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു.
നിരവധി പേരെ കാണാതായെന്ന് കരുതുന്നു. പസഫിക് പ്രവിശ്യയായ ചോക്കോയിലെ ക്വിബ്‌ഡോ, മെഡെലിൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയിലേക്ക് പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മണ്ണിടിച്ചിലുണ്ടായത്.
റോഡിലെ നിരവധി വാഹനങ്ങള്‍ പൂര്‍ണമായും ചെളിയില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലൂടെയുള്ള റോഡ് ഗതാഗതം സ്തംഭിച്ചു.