കൊല്ലത്ത്റെയിൽവേ ക്വാട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമാണെന്ന് പൊലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ ക്വാട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവേയാണ് യുവതി കൊല്ലപ്പെട്ടത്.

യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്.

അഞ്ച് ദിവസം മുമ്ബ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്ത്.

കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്‌ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു യുവതിയുടെ ജോലി. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. അപസ്മാരത്തെ തുടര്‍ന്ന് യുവതി മരിച്ചു എന്നാണ് പ്രതിയുടെ മൊഴി.

29ന് കാണാതായ യുവതിയെ ബുനനാഴ്‌ച്ച രാവിലെയാണ് ആള്‍ത്താമസമില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുവര്‍ഷ തലേന്ന് കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനക്കിടെ ഉമയുടെ ഫോണ്‍ ഫോണ്‍ പ്രതി നാസുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. അന്ന് ഇയാളെ പൊലീസ് പറഞ്ഞു വിട്ടു. കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാസുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *