കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തു


udf

എല്‍ഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് കൊല്ലം കോര്‍പ്പറേഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം കോര്‍പ്പറേഷന്‍ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. 45 വര്‍ഷത്തിനുശേഷമാണ് യുഡിഎഫ് കൊല്ലത്ത് അധികാരം പിടിക്കുന്നത്.സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു.


ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ്.ഒരിക്കലും തകരാത്ത കോട്ടയായി കണക്കാക്കിയിരുന്ന ഇടതുകോട്ടയായിരുന്ന കൊല്ലത്തെ പരാജയം സിപിഐഎമ്മിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കയാണ്. കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ് സിപിഐഎമ്മിന് ആശ്വസിക്കാനുള്ളത്. 16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാൽ എൽഡിഎഫ് ഏഴിടങ്ങളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എൻഡിഎ ഒമ്പത് ഇടങ്ങളിൽ വിജയം സ്വന്തമാക്കി.

online news portal



Sharing is Caring