കൊട്ടിയത്ത് ബാർ കൗണ്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊട്ടിയത്ത് ബാർ കൗണ്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതികൾ പിടിയിൽ. തഴുത്തല സ്വദേശികളായ വിപിൻ, വിശാഖ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ വൈകിട്ട് 6 മണിക്കായിരുന്നു സംഭവം.ബാറിലെത്തിയ പ്രതികൾ മദ്യപിച്ച് ബഹളം വച്ചു. ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ബാറിലെ ഗ്ലാസുകൾ പൊട്ടിച്ചു.

ഇതോടെ ജീവനക്കാർ പ്രതികളെ പുറത്താക്കി. മടങ്ങിപ്പോയ ഇവർ 8 മണിയോടെ വീണ്ടും ബാറിൽ എത്തി. കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ബാർ കൗണ്ടറിൽ ഒഴിച്ച് തീ വെക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *