
കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി എൽഡിഎഫും യുഡിഎഫും. .പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നുവെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന പേരിലാണ് പണം എത്തിച്ചതെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ.
പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീശ് പറയുന്നു. കൊടകര കുഴൽപ്പണക്കേസ് പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി തങ്ങൾക്ക് പങ്കില്ലെന്ന് നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

