കൊച്ചിയില്‍ കോള്‍ ഓഫ് ദ ബ്ലൂ വീക്കെന്‍ഡുമായി യമഹ

കൊച്ചിയില്‍ ദ കോള്‍ ഓഫ് ദ ബ്ലൂ വീക്കെന്‍ഡ് (സി.ഒ.ടി.ബി) സംഘടിപ്പിച്ച് ഇന്ത്യ യമഹ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് (ഐ.വൈ.എം). യമഹയുടെ ബ്രാന്‍ഡ് ക്യാംപയിന് കീഴില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആവേശകരമായ പരിപാടിയില്‍ 1700ലധികം യമഹ ആരാധകര്‍ പങ്കെടുത്തു.

നവയുഗ സാങ്കേതികവിദ്യകളും പ്രകടനവും സുരക്ഷയും നല്‍കുന്ന ബ്രാന്‍ഡിന്റെ പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ പ്രകടന മികവ് യമഹ ആരാധകരെയും റൈഡര്‍മാരെയും നേരിട്ട് മനസിലാക്കാന്‍ ഈ പരിപാടി വഴി കഴിഞ്ഞു. കൂടാതെ ജിംഖാന റൈഡ്, വുഡന്‍ പ്ലാങ്ക് ചലഞ്ച് തുടങ്ങിയവയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും വിദഗ്ധരുടെ ഉപദേശങ്ങള്‍ നേടാനും വേദിയില്‍ അവസരമൊരുങ്ങി. ഈ സംവേദനാത്മക പ്ലാറ്റ്ഫോം പങ്കെടുക്കുന്നവര്‍ക്കിടയില്‍ യമഹക്കും മോട്ടോര്‍ സൈക്കിളിങ്ങിനുമുള്ള അഭിനിവേശം മുന്‍നിര്‍ത്തി കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ സഹായകമായി.

യമഹയുടെ സൂപ്പര്‍ബൈക്കുകളുടെ പ്രദര്‍ശനത്തോടൊപ്പം റൈഡിങ്ങ് പ്രേമികള്‍ക്ക് യമഹയുടെ നിരയിലേക്ക് സൂപ്പര്‍ സ്പോര്‍ട്ട് ആര്‍ 3, ഹൈപ്പര്‍ നേക്കഡ് എം.ടി 03 ബൈക്കുകളുടെ മാസ്മരിക സാനിധ്യവും ആവേശമേകി. കൂടാതെ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ആക്സസറികളും വസ്ത്രങ്ങളും ആസ്വദിക്കാന്‍ ബൈക്കേഴ്സ് കഫെയും പരിപാടിക്ക് പകിട്ടേകി. പരിപാടിക്ക് ആവേശമേകാന്‍ ഗെയിമിങ്ങ് സോണിലെ മോട്ടോ ജിപി റേസ് മത്സരവും ഒരുക്കിയിരുന്നു.

ഉപഭോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമായി റൈഡിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി കമ്പനി വര്‍ഷം മുഴുവനും ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് തുടരും. ‘ദ കോള്‍ ഓഫ് ദി ബ്ലൂ’ വീക്കെന്‍ഡ് ആക്റ്റിവിറ്റിയിലൂടെ, ഇന്ത്യയിലുടനീളമുള്ള വിശാലമായ പ്രേക്ഷകരുമായി ഇടപഴകാനും അവരുടെ ആവേശകരമായ ഉല്‍പ്പന്ന ശ്രേണി പ്രോത്സാഹിപ്പിക്കാനും യമഹ ലക്ഷ്യമിടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *