ദില്ലി: പൊലീസ് റെയ്ഡിനെ തുടര്‍ന്ന് മെനു കാര്‍ഡില്‍ നിന്നും നീക്കം ചെയ്ത ബീഫ്, കേരള ഹൗസിൽ നാളെ മുതൽ വീണ്ടും വിളമ്പി തുടങ്ങും. സംഘർഷം ഒഴിവാക്കാനായിരുന്നു ബീഫ് നിർത്തിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു. പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ ദില്ലി പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ബീഫ് വിളമ്പുന്നത് താത്കാലികമായി നിർത്തി വെച്ചിരുന്നു.












