പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോൺഗ്രസ് തകർന്ന് തരിപ്പണമാകും.ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അഭിമന്യു കൊലക്കേസ് വിചാരണയ്ക്ക് എടുക്കാൻ ഇരിക്കെ പ്രധാനമായ തെളിവുകളും അപ്രത്യക്ഷമായി. ഇത് യാദൃശ്ചികം അല്ല. പ്രധാന പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. പ്രധാന പ്രതികളെ കടന്നു കളയാൻ സഹായിച്ചത് അന്നത്തെ പൊലീസ് ആയിരുന്നു. ഉദ്യോഗസ്ഥലത്തിലെ കളികൾ മാത്രമല്ല രാഷ്ട്രീയ തലത്തിലെ കളികളുമുണ്ട്.