കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ


മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിരത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത് 195 ആയി ഉയരും. മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76% ല്‍ നിന്ന് 23.87 ശതമാനമായി വര്‍ധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.


കേരളത്തിൽ നിലവിലെ സീറ്റുകൾ 20 എണ്ണമാണ്. പ്രാതിനിധ്യം 3.68 ശതമാനമാണ്. മണ്ഡല പുനർനിർണയത്തിന് സംസ്ഥാനത്ത് 30 സീറ്റുകളായി ഉയരും. പ്രാതിനിധ്യം 3.67 ശതമാനം ആയിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും നിലവിൽ 39 എംപിമാരാണ് ഉള്ളത് . പ്രാതിനിധ്യം 7.18%. സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഇത് 59 ആയി ഉയരും. തമിഴ്‌നാടിന്റെ പ്രാതിനിധ്യം 7.23 ശതമാനമായി ഉയരും.

online news portal

കർണാടകയിൽ നിലവിൽ 28 ലോക്സഭാ സീറ്റുകളാണുള്ളത്. സഭയിലെ 5.15% എംപിമാർ കർണാടകയിൽ നിന്നുള്ളവരാണ്. ബിൽ പാസാകുന്നതോടെ കർണാടകയിലെ എംപിമാരുടെ എണ്ണം 28ൽ നിന്ന് 42 ആയി ഉയരും. പ്രാതിനിധ്യം 5.14 ശതമാനം ആയിരിക്കും. ആന്ധ്രയിൽ മണ്ഡല പുനർനിർണയത്തിനുശേഷം ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ൽ നിന്ന് 38 ആയി വർധിക്കും. പ്രാതിനിധ്യം 4.60% ൽ നിന്ന് 4.65% ആയി ഉയരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.



Sharing is Caring