കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ് ; വെള്ളാപ്പള്ളി നടേശൻ


SNDP panel seeks Padma Bhushan revocation Vellappally

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്.


സർക്കാർ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജന വികാരം സർക്കാർ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങി. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

online news portal



Sharing is Caring