കേരളം ഭരിച്ചവരാണ് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദി’; രാജീവ് ചന്ദ്രശേഖർ


rajiv chandrasekhar

ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒക്ടോബർ മൂന്നിന് പറഞ്ഞത് താൻ ആവർത്തിക്കുന്നു. കേരളത്തിൽ ണ്ട് പാർട്ടികളും തമ്മിൽ അന്തർധാര. ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.


കള്ളൻ പോറ്റി സോണിയയുടെ ആളാണെന്ന് ഒരാൾ പറയുന്നു. പിണറായിയുടെ ആളാണെന്ന് മറ്റൊരാൾ പറയുന്നു. യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യം ഇല്ല. കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് ദേവസ്വം മന്ത്രി.

online news portal

കേരളം ബിജെപി ഭരിച്ചിട്ടില്ല. കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദി. ഡൽഹിയിൽ മോദിയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെ ബിജെപി ജനപ്രതിനിധികളുടെ യാത്ര. ആർ ശ്രീലേഖ പങ്കെടുക്കാത്തത് അമ്മയ്ക്ക് അസുഖം ആയതിനാൽ. തന്നോട് ശ്രീലേഖ സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു



Sharing is Caring