
.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയില്‍ പരസ്യമായ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
കെ.പി.സി.സിയുടെ ഓഫിസില്‍ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയാൻ കൊള്ളില്ലെന്നും ഓഫിസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും വി.ഡി സതീശൻ നേതൃ ക്യാമ്ബില്‍ തുറന്നടിച്ചു.

കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയില്‍ സതീശൻ രേഖപ്പെടുത്തി.
മണ്ഡലം പുനഃസംഘടനയില്‍ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാല്‍, വിമർശനങ്ങള്‍ക്കൊന്നും കെ.സുധാകരൻ യോഗത്തില്‍ മറുപടി നല്‍കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
