കെ പി പി നമ്പ്യാര്‍ അന്തരിച്ചു

kpp-nambiarബെംഗളൂരു: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ പി പി. നമ്പ്യാര്‍ (86) ബെംഗളൂരുവില്‍ അന്തരിച്ചു.


അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ വൈകിട്ട് 7.50 ഓടെയായിരുന്നു അന്ത്യം. ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു.


ഇലക്‌ട്രോണിക് സാങ്കേതിക വിദ്യയില്‍ രാജ്യത്തിന്റെ മുന്നേറ്റത്തിനു പ്രധാന പങ്കുവഹിച്ചയാളാണു നമ്പ്യാര്‍. ഇലക്‌ട്രോണിക് മാന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2006ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഇലക്‌ട്രോണിക് വകുപ്പിന്റെ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്.

കെല്‍ട്രോണിന്റെ ആദ്യത്തെ ചെയര്‍മാന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ പ്രഥമപദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ ഇലക്‌ട്രോണിക് വ്യവസായ രംഗത്തു കേരളത്തിനു മികച്ച സംഭാവനകള്‍ നല്‍കിയയാളാണു കെ പി പി നമ്പ്യാര്‍.


Sharing is Caring