
സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണം.
തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ ശ്രീറാമിന് കോടതി സമയം അനുവദിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരായി വാദം ബോധിപ്പിക്കാൻ കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോൾ കോടതി ഉത്തരവിട്ടിരുന്നു.

കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാൻ സമയം തേടിയത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30നും ഡിസംബർ 11നും കേസ് പരിഗണിച്ചപ്പോഴായിരുന്നു സമയം തേടിയത്. ജഡ്ജി കെ പി അനിൽ കുമാറാണ് കേസ് പരിഗണിക്കുന്നത്.
