കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ

കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. കഴിഞ്ഞവർഷം ഡിസംബറിൽ മരണപ്പെട്ട ഇ.ജി.മധു എന്ന ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരനെയാണ് ട്രാൻസ്ഫർ ചെയ്തത്.

എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാൻസ്ഫർ ഉത്തരവ് ഇറങ്ങുന്നത് ഈ മാസം ഏഴിനാണ്.ഡിസംബര്‍ 31ന് അന്തരിച്ച ജീവനക്കാരന് സ്ഥലംമാറ്റം നല്‍കിയ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് കെഎസ്ആര്‍ടിസി.

ഡിസംബര്‍ 31 ന് അന്തരിച്ച കട്ടപ്പനയിലെ ജീവനക്കാരനാണ് മാര്‍ച്ച് ഏഴിന് കെഎസ്ആര്‍ടിസി സ്ഥലംമാറ്റം അനുവദിച്ചത്.ഡിസംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മധു അന്തരിച്ചത്. കോര്‍പ്പറേഷന്‍ സിഎംഡി ഉള്‍പ്പെടെ ഉള്ളവര്‍ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, സര്‍വീസ് റോളില്‍ നിന്നും പരേതനെ നീക്കം ചെയ്യാത്തതാണ് കാരണം എന്നാണ് നിഗമനം. മരിച്ച ആളുടെ സ്ഥലംമാറ്റം കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായതോടെയാണ് പിഴവ് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *