കാസര്‍കോട്:ജില്ലയില്‍ ഹൈടെക് ഫാമിംഗ് പ്രദര്‍ശന യൂണിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആദൂര്‍ പ്രോജനി ഓര്‍ച്ചാഡില്‍ യൂണിറ്റിന്റെ മേല്‍നോട്ടം, ദൈനംദിന മെയിന്റനന്‍സ് എന്നിവയ്ക്കായി ഒരു കൃഷി ബിരുദധാരിയെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുമ്പാകെ ഹാജരാകണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ സമാന തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കും. പി.എന്‍.കെ 367
