കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; പ്രാദേശിക നേതാക്കളെ പുറത്താക്കി സി.പി.എം

വടകര:കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധപ്രകടനത്തിൽ‍ പ്രാദേശിക നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സി.പി.എം. കുറ്റ്യാടി, വ​ട​യം ലോ​ക്ക​ൽ ക​മ്മി​റ്റി പ​രി​ധി​യി​ലെ 32 പേ​ർ​ക്കെ​തി​രെയാണ് നടപടി. കുറ്റ്യാടി ലോ​ക്ക​ൽ ക​മ്മി​റ്റി പി​രി​ച്ചു വി​ട്ട​തി​നു​പി​ന്നാ​ലെ​യാണ് പുതിയ നടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി. മൂന്ന് അംഗങ്ങള്‍ക്ക് ഒരുവര്‍ഷവും രണ്ടുപേര്‍ക്ക് ആറുമാസവും സസ്പെന്‍ഷന്‍. വടയം എല്‍സി അംഗങ്ങള്‍ക്കും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെയും നടപടിയെടുത്തു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രെ താ​ക്കീ​ത് ചെ​യ്​​തു. പ​തി​നാ​ല് ബ്രാ​ഞ്ചു​ക​ളാ​ണ് കുറ്റ്യാടി ലോ​ക്ക​ലി​ലു​ള്ള​ത്. അ​ഡ്ഹോ​ക് ക​മ്മി​റ്റി ഇ​നി ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ വി​ളി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ താ​ക്കീ​ത് ചെ​യ്യും. പി.​സി. ര​വീ​ന്ദ്ര​ൻ സെ​ക്ര​ട്ട​റി​യാ​യ കുറ്റ്യാടി ലോ​ക്ക​ൽ ക​മ്മി​റ്റി നേ​ര​ത്തേ പി​രി​ച്ചു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ.​എം. റ​ഷീ​ദ് ക​ൺ​വീ​ന​റാ​യ അ​ഡ്ഹോ​ക് കമ്മിറ്റി നി​ല​വി​ൽ വ​ന്നു.

കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി​യി​ലെ ടി.​കെ. മോ​ഹ​ൻ​ദാ​സ്, കെ.​പി. ച​ന്ദ്രി എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തേ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. യു.​ഡി.​എ​ഫി​ൽ നി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തി​ട്ടും കെ.​പി. കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി എം.​എ​ൽ.​എ​യെ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന്​ ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക്​ ത​രം​താ​ഴ്ത്തി​യാ​ണ് കുറ്റ്യാടി വി​ഷ​യ​ത്തി​ൽ സി.​പി.​എം ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. സീ​റ്റ് സി.​പി.​എം കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്​ വി​ട്ടു​ന​ൽ​കു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു കുറ്റ്യാടി​യി​ലെ പ​ര​സ്യ പ്ര​തി​ഷേ​ധം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *