
കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരുക്കേറ്റു. കശ്മീരില്‍ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
സംശയാസ്പദമായ ചില നീക്കങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സൈന്യവും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.ഇതിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്.

ഇന്നലെ പൂഞ്ച് ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കുപ്വാരയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചത്. മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
