കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍


കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകനേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍.ഏരൂര്‍ ആയിരനല്ലൂര്‍ കല്യാണി മുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാര്‍ ഭാര്യയേയും മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ സിമിയേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സിമിയുടേയും മകന്റേയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.പ്രതിക്കെതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതവ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

online news portal



Sharing is Caring