
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിന്ദുവിന്റെ മരണത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി. രണ്ട് ദിവസത്തിനകം വീട്ടില്‍ എത്താമെന്ന് മന്ത്രി വിശ്രുതനെ അറിയിച്ചു. കുടുംബത്തെ സഹായിക്കുന്നത് പരിഗണനയിലുണ്ടെന്ന കാര്യവും മന്ത്രി ബിന്ദുവിന്റെ ഭര്‍ത്താവിനെ അറിയിച്ചു. ബിന്ദുവിന്റെ സംസ്‌കാരചടങ്ങില്‍ മന്ത്രി അടക്കമുള്ളവര്‍ പങ്കെടുക്കാത്തത് പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.
