കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു


kozhikode news

കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.




Sharing is Caring