കാസർഗോഡ് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെങ്കള സ്വദേശി സാഹിൽ (21) ആണ് മരിച്ചത്. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. കൂടെ കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടക്കൊച്ചിയില്‍ രണ്ട് ദിവസം മുമ്പുണ്ടായ വാഹനാപകടത്തിലും ഒരു യുവാവ് മരിച്ചിരുന്നു ബസിനടിയില്‍ പെട്ട കോളേജ് വിദ്യാര്‍ഥിയാണ് മരിച്ചത്. ദാഇടക്കൊച്ചി അക്വീനാസ് കോളേജിലെ എം.എസ്.സി. വിദ്യാര്‍ഥി അബിന്‍ ജോയ് (22) ആണ് കോളേജിന് മുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്.

അബിന്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. മറിഞ്ഞുവീണ അബിനെ സ്വകാര്യബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *