കാസര്‍കോട് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും വി ഡി സതീശന്‍


സംസ്ഥാനത്ത് നൂറിലേറെ സീറ്റുമായി യുഡിഎഫ് ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെചടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും മത്സരിക്കുന്ന ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്ത് എട്ട് സീറ്റുവരെ യുഡിഎഫ് നേടും . കൊല്ലത്ത് ഏഴോ എട്ടോ ആകാം. ആലപ്പുഴ കണക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും അദ്ദേഹം പറഞ്ഞു.

online news portal

അതേ സമയം സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡെന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം ശക്തമാണ്. എല്‍ഡിഎഫ് ഡീല്‍ ഉണ്ടാക്കിയത് കൊണ്ടാണ് അത് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ഡീല്‍ മണ്ഡലങ്ങളില്‍ പ്രകടമാണ്. വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന് ഉണ്ടെന്ന് അവര്‍ പറഞ്ഞതാണ്. അത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ആണ്. എസ്ഡിപിഐ ഇടതുപക്ഷത്തോടൊപ്പം എന്ന് എസ്ഡിപിഐ പറഞ്ഞു കഴിഞ്ഞുവെന്നും



Sharing is Caring