ഇടുക്കി കാന്തല്ലൂർ പാമ്ബൻപാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പാമ്ബൻപാറ സ്വദേശി തോമസിനാണ് (71) പരിക്കേറ്റത്.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തോമസും ഭാര്യ സിസിലിയും പറമ്ബില്‍ കുടമ്ബുളി പെറുക്കാനെത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.
തോമസിന്‍റെ വയറിനാണ് ചവിട്ടേറ്റത്.തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.