
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ സമര സമിതി. വെടി വെച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിച്ചു.
റവന്യു – വനം വകുപ്പ് തർക്കത്തിൽ ജനങ്ങൾ ബലിയാടാകുന്നു. പോത്തിനെ വെടി വെച്ചു കൊല്ലുന്നതിൽ തീരുമാനമായില്ലെങ്കിൽ ചാക്കോയുടെ മൃതദേഹവുമായി കളക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കി.

കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിരുന്നു.
