
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തിന് കൂട്ടു നിന്ന പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ കോളജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് മാനേജ്മെന്റെ് ഇദ്ദേഹത്തെ സസെപ്ന്ഡ് ചെയ്തത്.
പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തില്ലങ്കില്‍ കോളജിന്റെ അഫിലിയേഷന് റദ്ദാക്കുമെന്ന് സര്‍വ്വകലാല മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍വ്വകലാശാല യൂണിയന് തിരിഞ്ഞെടുപ്പില്‍ യു യു സിയായി വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ് എഫ് ഐ നേതാവ് വൈശാഖിന്റെ പേര് സര്‍വ്വകലാശലയിലേക്ക് നല്കി ആള് മാറാട്ടം നടത്തിയത് വലിയ വിവാദമായിരുന്നു.

