കലൂരില്‍ യുവതികൾക്ക് നേരെ ആക്രമണം:മുഖ്യപ്രതി ഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി


കലൂരില്‍ യുവതികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസില്‍ അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലാണ് ഇയാള്‍ സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.


മാസങ്ങളായി ഇത് തുടരുകയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഹൈലാന്‍ഡ് സ്യൂട്ട്‌സ് എന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളിലും പരിശോധന വ്യാപിക്കും. അക്ബറിനെതിരെ മുന്‍പ് പോക്‌സോ കേസുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ലഹരിയിലാണ് യുവതിയെ ആക്രമിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അക്ബര്‍ അടക്കമുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

online news portal

കേസുമായി ബന്ധപ്പെട്ട് ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു. പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അക്ബര്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍. കേസില്‍ ആരെ 11 പ്രതികളാണുള്ളത്.



Sharing is Caring