കരോള്‍ സംഘത്തിനു നേരെയുണ്ടായ ആക്രമണം; ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സും ഡി വൈ എഫ് ഐയും


പാലക്കാട്ട് കരോള്‍ സംഘത്തിനു നേരെ നടന്ന ആക്രമണം മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ്. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാത്തതിന്റെ പ്രതികാരമാണ് ബി ജെ പിക്ക്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരെ നേതൃത്വം പുറത്താക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.


അതിനിടെ, ആക്രമണത്തില്‍ ബി ജെ പി നേതാവ് സി കൃഷ്ണകുമാറിനെതിരെ ഡി വൈ എഫ് ഐ രംഗത്തെത്തി. കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ആക്രമണത്തെ പരസ്യമായി പിന്തുണച്ചതിലൂടെ കൃഷ്ണകുമാറിന്റെ വര്‍ഗീയ മുഖം വ്യക്തമായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 2,500 യൂണിറ്റിലും ഡി വൈ എഫ് ഐ പ്രതിഷേധ കരോള്‍ സംഘടിപ്പിക്കും.

online news portal



Sharing is Caring