കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരും. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *