കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.മയക്ക് മരുന്ന് കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്.
കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്.