
കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.
പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്.ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.അതേസമയം ഒരു മാസം മുമ്പാണ് കണ്ണൂർ പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് പരുക്കേറ്റത്.
വിനീഷ് വലിയപറമ്പത്ത്, ഷെറിൻ എന്നിവർക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂർണമായും തകർന്നു.
