മലയാളികളുടെ മുഴുവന്‍ കണ്ണീര്‍ പുഷ്പങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ അര്‍ജുന്‍ മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
മലയാളികള്‍ ഇത്രത്തോളം കാത്തിരുന്ന, മടങ്ങി വരവ് ആഗ്രഹിച്ച ഒരു മനുഷ്യന്‍ വേറെയില്ല. അര്‍ജുന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഓരോ മലയാളിയും അവന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിച്ചുരുന്നു. ഇന്ന് 75ാം ദിവസം ഒരു നാടാകെ തേങ്ങിക്കൊണ്ട് അര്‍ജുന് യാത്രാമൊഴി ചൊല്ലി.