കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് ആണ് പിടിയിലായത്. മൂലത്തുമണ്ണിൽ ഷഫീഖ് ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി.
കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം.













