തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ പിതാവ് തൂങ്ങിമരിച്ചു. വിതുര- പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്‍(35) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അമല്‍ പാര്‍ട്ണറായ പേരയത്തുപാറയിലെ ലാംസിയ എന്ന ടര്‍ഫിന് സമീപത്തെ കെട്ടിടത്തിലാണ് തൂങ്ങിമരിച്ചത്.
സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. സമീപത്തുള്ള ഗുരുമന്ദിരത്തില്‍ വീട്ടുകാര്‍ കുഞ്ഞിന് ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം.












