ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല​സ​ന്ദേ​ശം; യു​വാ​ക്ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​ച്ച ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ട​ക​മ്പ​ള്ളി ല​ക്ഷം വീ​ട്ടി​ൽ അ​ഖി​ൽ (22), മു​ട്ട​ത്ത​റ ശി​വ​കൃ​പ വീ​ട്ടി​ൽ സു​ജി​ത്ത് (29) എ​ന്നി​വ​രെ​യാ​ണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ വാ​ട്ട​സ്ആ​പ്, ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല​സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പേ​ട്ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട എ​സ്എ​ച്ച്ഒ റി​യാ​സ് രാ​ജ, എ​സ്ഐ​മാ​രാ​യ ര​തീ​ഷ്, സു​നി​ൽ, സി​പി​ഒ​മാ​രാ​യ രാ​ജാ​റാം, ഷ​മി, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *