ഓപ്പറേഷന്‍ മൂണ്‍ഷൈന്‍: ഒരുമാസത്തിനിടെ 617 റെയ്ഡ്, 130 കേസ്

downloadകോഴിക്കോട്: വ്യാജമദ്യ മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ എക്‌സൈസ് വകുപ്പ് ജില്ലയുടെ വിവിധഭാഗങ്ങളിലായി ‘ഓപ്പറേഷന്‍ മൂണ്‍ഷൈന്‍’ എന്ന പേരില്‍ 617 റെയ്ഡുകള്‍ നടത്തി.


പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട 44 ‘കോട്പ’ കേസുകളും 81 അബ്കാരി കേസുകളും അഞ്ച് മയക്കുമരുന്ന് കേസുകളും എടുത്തതായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടി വി റാഫേല്‍ അറിയിച്ചു.


പരിശോധനകളില്‍ 1.8 കിലോഗ്രാം കഞ്ചാവ്, 136 ലിറ്റര്‍ വിദേശമദ്യം, മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 114 ലിറ്റര്‍ മദ്യം, 66 ലിറ്റര്‍ ചാരായം, 5,000 ലിറ്റര്‍ വാഷ് എന്നിവ പിടികൂടി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിയ വ്യക്തിയില്‍നിന്ന് സ്‌കൂള്‍ പരിസരത്തുനിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. റെയ്ഡില്‍ 10,000 ത്തിലേറെ വാഹനങ്ങള്‍ പരിശോധിച്ചു.

സംസാഥനത്ത് ബാറുകള്‍ പൂട്ടിയപശ്ചാത്തലത്തില്‍ വാറ്റും അനധികൃത മദ്യവില്‍പ്പനയും മറ്റും തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ‘ഓപ്പറേഷന്‍ മൂണ്‍ഷൈന്‍’ സംഘടിപ്പിച്ചത്. ഓപ്പറേഷന്റെഭാഗമായി കോഴിക്കോട്ട് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുകയും ലഭിക്കുന്ന പരാതികളും വിവരങ്ങളും അപ്പപ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു.


Sharing is Caring