
ഓണ്‍ലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയെടുത്തതായി പരാതി. പട്ടം സ്വദേശിനിയുടെ 73 ലക്ഷം രൂപ തട്ടിയെടുത്തതിനെയാണ് സൈബർ പൊലീസില്‍ പരാതി നല്‍കിയത്.സ്വിപാ ഠാക്കൂർ ഇജി ഗ്രൂപ്പ് ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പില്‍നിന്ന് ഓണ്‍ലൈൻ ട്രേഡിങ് വഴി മികച്ച ലാഭം നേടാമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ പണം ഗ്രൂപ്പില്‍ നിക്ഷേപിച്ചത്.
2024 ഫെബ്രുവരി മുതല്‍ മെയ് 29 വരെ മൂന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി പലപ്പോഴായി 73,08,107 രൂപ നിക്ഷേപിച്ചു. ഇവർ 44 ദിവസത്തിനിടെ നിരവധി ഇടപാടുകളിലൂടെയാണ് തുക അയച്ചത്. തുടർന്ന് അടച്ച തുക തുക മടക്കിക്കിട്ടാതായപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

