ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​ന്ന് സം​​സ്ഥാ​​ന​​ത്ത് ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത. വെ​​ള്ളി​​യാ​​ഴ്ച​​വ​​രെ സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​മാ​​യി മ​​ഴ പെ​​യ്യും. കേ​​ര​​ളം, ല​​ക്ഷ​​ദ്വീ​​പ്, ക​​ർ​​ണാ​​ട​​ക തീ​​ര​​ങ്ങ​​ളി​​ൽ മ​​ണി​​ക്കൂ​​റി​​ൽ 60 കി​​ലോ​​മീ​​റ്റ​​ർ​​വ​​രെ വേ​​ഗ​​ത്തിൽ കാ​​റ്റു​​വീ​​ശാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ മ​​ത്സ്യ​​ത്തൊഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ പോ​​ക​​രു​​ത്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറുനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.

ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പു​​ന​​ലൂ​​ർ-12, കാ​​യം​​കു​​ളം അ​​ഗ്രി, ഹോ​​സ്ദു​​ർ​​ഗ്, ക​​ല്ല​​ട 10 വീ​​ത​​വും കാ​​യം​​കു​​ളം, മാ​​വേ​​ലി​​ക്ക​​ര, കോ​​ന്നി, നെ​​ടു​​മ​​ങ്ങാ​​ട്, ത​​ളി​​പ്പറ​​ന്പ്, ചെ​​റു​​താ​​ഴം ഏ​​ഴു​​വീ​​ത​​വും തി​​രു​​വ​​ന​​ന്ത​​പു​​രം, ആ​​ല​​പ്പു​​ഴ, നെ​​യ്യാ​​റ്റി​​ൻ​​ക​​ര, ഹ​​രി​​പ്പാ​​ട്, കു​​മ​​ര​​കം, വൈ​​ക്കം, പീ​​രു​​മേ​​ട്, വെ​​ള​​ള​​രി​​ക്കു​​ണ്ട്, അ​​ഞ്ച​​ൽ, തെന്മല അ​​ഞ്ചു​​വീ​​ത​​വും പെ​​രു​​ങ്ക​​ട​​വി​​ള പെ​​രി​​ങ്ങ​​മ്മ​​ല, നാ​​ലു​​വീ​​ത​​വും ക​​ണ്ണൂ​​ർ, വ​​ർ​​ക്ക​​ല, കൊ​​ല്ലം, ആ​​ര്യ​​ങ്കാ​​വ്, മ​​ങ്കൊ​​ന്പ്, പെ​​രു​​ന്പാ​​വൂ​​ർ, ചാ​​ല​​ക്കു​​ടി എ​​ന​​മ​​ക്ക​​ൽ, ഒ​​റ്റ​​പ്പാ​​ലം, പ​​ട്ടാ​​ന്പി, തൃ​​ത്താ​​ല, വ​​ട​​ക​​ര വൈ​​ത്തി​​രി, കു​​ടി​​ലു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മൂ​​ന്നു സെ​​ന്‍റിമീ​​റ്റ​​ർ വീ​​ത​​വും മ​​ഴ പെ​​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *