
ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സിന്‍്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം നടക്കുക.
11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍്റുള്ള ഗുജറാത്ത് പോയിന്‍്റ് പട്ടികയില്‍ ഒന്നാമതും ഇത്ര മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാല്‍ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാല്‍ പോയിന്‍്റ് പട്ടികയില്‍ മൂന്നാമതെത്തും.

ഗുജറാത്ത് എതിരാളികളില്ലാതെ കുതിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച ഗുജറാത്ത് പ്രതിഭാധാരാളിത്തത്തില്‍ വീര്‍പ്പുമുട്ടുകയാണ്
രോഹിത് ശര്‍മയുടെ ഫോം ആശങ്കയിലും ചാര്‍ജ്ഡ് അപ്പ് ആയ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. തിലക്, സൂര്യ, ഗ്രീന്‍, വധേര, ഡേവിഡ് എന്നീ മധ്യനിരക്കൊപ്പം ഇഷാന്‍ കിഷന്‍ കൂടി ചേരുന്ന ബാറ്റിംഗ് നിര ഭയപ്പെടുത്തുന്നതാണ്. രോഹിത് കൂടി ഫോമിലേക്കെത്തിയാല്‍ ഒരു ലക്ഷ്യവും മുംബൈക്ക് മുന്നില്‍ സുരക്ഷിതമാവില്ല. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫ്ര ആര്‍ച്ചറിനു പകരമെത്തിയ ക്രിസ് ജോര്‍ഡന്‍ സ്ലോഗ് ഓവറുകളില്‍ ഭേദപ്പെട്ട നിലയില്‍ പന്തെറിഞ്ഞു എന്നത് മുംബൈക്ക് ആശ്വാസമാണ്.
