ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് യുഎഇ

ദുബായ്: യുഎഇയെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലേയ്ക്ക് തിരഞ്ഞെടുത്തു. 2022 – 2023 വർഷത്തേയ്ക്കാണ് തിരഞ്ഞെടുത്തത്. ജനറൽ അസംബ്ലിയിലെ ആകെയുള്ള 190 വോട്ടുകളിൽ 179 ഉം നേടിയാണ് യുഎഇ യുഎൻ സുരക്ഷാ കൗൺസിലിലെത്തുന്നത്. സജീവമായ നയതന്ത്രത്തിന്റ വിജയമാണ് യുഎഇയുടെ യുഎന്നിലെ പദവിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രതികരിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *