ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. കരുത്തരായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് ഇന്ത്യൻ ടീം ചരിത്ര മുന്നേറ്റം നടത്തിയത്.വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യക്കായി ഇഷിക ചൗധരി, ക്യാപ്റ്റൻ സലീമ ടിറ്റേ എന്നിവരാണ് ലക്ഷ്യം കണ്ടത്.നിലവിലെ ചാമ്പ്യൻമാരായ കരുത്തരായ ചൈനയാണ് വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
അവസാനമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വർണ മെഡല്‍ നേടിയത് 1982ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസിലാണ്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയെ തോല്‍പ്പിക്കാനായാല്‍ 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തേക്ക് ഏഷ്യൻ ഗെയിംസ് ഹോക്കി സ്വർണം മടങ്ങിയെത്തും.












