
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ മരണത്തില്‍ പ്രതിചേർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍.ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നത്.
മൂവർക്കുമെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് വ്യാഴാഴ്ചയാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ എൻ.ഡി.അപ്പച്ചനും ഐ.സി. ബാലകൃഷ്ണനും വയനാട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷയും നല്കിയിരുന്നു. ജനുവരി 15 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ നിർദേശം കോടതി നല്‍കിയിരുന്നു.

