എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സിപിഐഎം നേതാക്കൾ പങ്കെടുത്തതിനെയാണ്ണ് സുരേന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഎമ്മുകാർ.
അഭിമന്യുവിൻ്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ എന്നും സുരേന്ദ്രൻ കുറിച്ചു. കോഴിക്കോട് സിപിഐഎം സ്ഥാനാർത്ഥി എളമരം കരീം, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്ത ഇഫ്താർ വിരുന്നിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് വിമർശനം.
സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ ഹാലിളകിയവരാണ് സിപിഐഎമ്മുകാർ. അവരുടെ സ്ഥാനാർത്ഥിയും ബുദ്ധിജീവിയുമൊക്കെയാണ് ഇപ്പോൾ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ മുഖം എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. അഭിമന്യുവിൻ്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ.