എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികക്ക് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.കാലാവധി തീരാൻ ദിവസങ്ങൾ മാത്രമുള്ള സബ് ഇൻസ്പക്ടർ റാങ്ക് ലിസ്റ്റിൽപ്പെടുന്ന 43 പേർക്ക് നിയമനം ലഭ്യമാക്കാൻ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്.


2025 ജൂൺ ഒമ്പതിനാണ് പി എസ് സി നടത്തിയ സബ് ഇൻസ്പ്ക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.2026 ജൂൺ ഒമ്പതിന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമെന്നതിനാൽ ഇവർക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും ഇവർക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്.

online news portal



Sharing is Caring