എല്ലാം നിരീക്ഷിച്ച് പ്രധാനമന്ത്രി; രാത്രി മുഴുവന്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍.ഒമ്പത് ലക്ഷ്യങ്ങളിലേക്കും ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു എക്‌സ് പോസ്റ്റിലൂടെ ആയിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേന മേധാവികളുമായി സംസാരിച്ചു. മൂന്ന് സേനാ മേധാവികളുമായും സംസാരിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഭാരത് മാതാ കി ജയ് എന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും പ്രതികരിച്ചു.

പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *