
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്‍റെ വേരുകള്‍ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്.ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി. ഷാറൂഖിന്‍റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഷാറൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നും നിഗമനം. തിരികെ ഡെല്‍ഹിക്ക് എത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും കണ്ടെത്തല്‍.

അതേസമയം, ഷാരൂഖ് സെയ്ഫിക്കായി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതിയില്‍ ലീഗല്‍ എയ്ഡ് ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ പി പീതാംബരന്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ഷാരൂഖ് സെയ്ഫിക്കായി ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി തീരുന്ന ഈ മാസം 18 ന് ജാമ്യാപേക്ഷയും പരിഗണിക്കും.
ഷാരൂഖ് ഡല്‍ഹിയില്‍ നിന്നെത്തിയ സമ്ബര്‍ക്ക്ക്രാന്തി ട്രെയിന്‍ കടന്ന് പോയ 15 സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭീകര വിരുദ്ധ സ്‌ക്വാഡും കോഴിക്കോട്ട് എത്തിയിരുന്നു.
