എബോള വൈറസ് ഭീതിയില്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍


എബോള വൈറസ് ഭീതിയില്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരോ അല്ലെങ്കിില്‍ അതുവഴി കടന്നുപോയവരോ ആയ ആളുകള്‍ സ്വയം ഒറ്റപ്പെടാന്‍ ശ്രമിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്.രാജ്യത്ത് നിലവില്‍ സ്ഥിരീകരിച്ച എബോള വൈറസ് കേസുകളൊന്നും തന്നെ ഇല്ലെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.


എബോള വൈറസ് ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളവരും ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായ ആളുകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുകയാണ് രാജ്യം. രോഗലക്ഷണങ്ങളോടെ ആരെങ്കിലും രാജ്യത്തേക്ക് എത്തിയാല്‍ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ എബോള ബാധ്യത രാജ്യത്ത് നിന്ന് വന്നവരോ അല്ലെങ്കില്‍ അതുവഴി യാത്ര ചെയ്തവരോ ആണ് നിങ്ങളെങ്കില്‍ സ്വയം ഒറ്റപ്പെടല്‍ നടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം.

online news portal

പനി, തലവേദന, പേശി വേദന, ഛര്‍ദി, വയറിളക്കം അല്ലെങ്കില്‍ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നവര്‍ക്കാണ് നിര്‍ദേശം.സഹായത്തിനായി 1075 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. രോഗം നേരത്തെ കണ്ടെത്തുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ജീവന്‍ രക്ഷിക്കാനും രോഗം പടരുന്നത് തടയാനും സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.



Sharing is Caring