
തിരുവനന്തപുരം: ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം മത്സര വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാലാണ് ചിത്രം പിന്‍വലിച്ചതെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ വ്യക്തമാക്കി. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ താത്പര്യമില്ലെന്ന് വിമല്‍ പറഞ്ഞു.
മത്സര വിഭാഗത്തില്‍ പരിഗണിക്കുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിമല്‍ വ്യക്തമാക്കി.
