![](https://malabarsabdam.com/wp-content/uploads/2024/10/naveen-babu.jpg)
എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. ദിവ്യയ്ക്ക് പുറമെ പ്രശാന്തന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതിചേര്‍ത്തില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
ഗൂഢാലോചന പുറത്തുവരണമെന്നും വ്യാജ പരാതിയടക്കം സത്യം തെളിയാന്‍ പ്രശാന്തന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും കുടുംബം പറയുന്നു.
![](https://malabarsabdam.com/wp-content/uploads/2022/08/1100x1350dgital-01.png)
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240627-WA0126.jpg)